seeveli
ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്ന കീർത്തനാലാപനം 2. ശീവേലി

തൃപ്പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഉത്രം ഉത്സവത്തോടനുബന്ധിച്ചു നടന്ന തിരുനാൾ സദ്യയ്ക്ക് ആയിരങ്ങളെത്തി.ശ്രീ പൂർണ്ണത്രയീശന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഉത്രം തിരുനാൾ ഉത്സവം ആഘോഷിക്കുന്നത്. രാവിലെ ഏഴര മുതൽ കല്പാത്തി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി നടന്നു. തുടർന്ന് നടന്ന പഞ്ചരത്ന കീർത്തനാലാപനത്തിൽ നിരവധി സംഗീതജ്ഞർ പങ്കെടുത്തു. തുടർന്നു നടന്ന ഉത്രം തിരുനാൾ സദ്യയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ഭക്തജനങ്ങൾക്കായി പ്രത്യേ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 11ന് ലക്ഷ്മി നാരായണ വിളക്കും തുടർന്ന് തീയ്യാട്ടും നടന്നു.