eldhose-kunnappilli
മുടക്കുഴ ഗ്രമ പഞ്ചായത്ത് വികസന സെമിനാർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ 4.76കോടി രൂപയുടെ വികസന പദ്ധതി വകയിരുത്തി.ഉദ്പാദന മേഖലക്ക് 31,48000രൂപയും,15258150 രൂപ സേവന മേഖലയിലും,29234600 രൂപ പശ്ചാത്തല മേഖലയിലുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ അംങ്കണവാടി കുട്ടികളുടെ പോഷകാഹാരത്തിന് 10 ലക്ഷം രൂപയും, പാലിയേറ്റീവ് കെയറിന് 5 ലക്ഷം രൂപയും,ആശ്രയ പദ്ധതിക്ക് 3.5 ലക്ഷം രൂപയും, കന്നുകുട്ടി പരിപാലനം 3.25 ലക്ഷം രൂപയും,ആരോഗ്യ മേഖലയിലെ പി.എച്ച്.സി,ആയുർവേദ ആശുപത്രി,ഹോമിയോ ആശുപത്രി എന്നിവക്ക് മരുന്ന് വാങ്ങുന്നതിനായി 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ പ്രഭാത ഭക്ഷണത്തിന് 6 ലക്ഷം രൂപയാണ് മറ്റിവെച്ചിട്ടുള്ളത്. മൂക്കുഴ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ എൽഡോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി അജിത്കുമാർ,അംഗങ്ങളായ ഷോജ റോയി,എൽസി പൗലോസ്,പി.കെ. ശിവദാസ്, ബിന്ദു ഉണ്ണി, ബിനു ശശി,പി.കെ. രാജു, ലിസി മത്തായി,ബിബിൻ പുനത്തിൽ, ഷൈമി വറുഗീസ്,മിനി ഷാജി,എസ്. നാരായണൻ,സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ പഞ്ചായത്ത് സെക്രട്ടറി മേഴ്‌സി കെ.ഒ എന്നിവർ പങ്കെടുത്തു.