പിറവം: മുളക്കുളം വടക്കേക്കര കുറ്റിയാനിക്കൽ ഉപേന്ദ്രദാസ് മുകുന്ദൻ (70) നിര്യാതനായി. ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരനും സി.പി.ഐ. നിയോജക മണ്ഡലം സെക്രട്ടേറിയറ്റംഗവും, എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനറുമാണ്. ദീർഘകാലം മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.കിസാൻ സഭ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. നാഷണൽ യൂത്ത് ക്ലബ്ബ് പ്രസിഡന്റാണ്. ഒട്ടേറെ ദേശീയസംസ്ഥാന വോളിബാൾ മത്സരങ്ങൾ പിറവത്തും സമീപ പ്രദേശങ്ങളിലും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. . ഭാര്യ: ജയ. മക്കൾ: അനൂപ് ദാസ് (എക്കോടെക് എറണാകുളം), അമൽദാസ് (നെസ്റ്റ് അസി. മാനേജർ). മരുമക്കൾ: ധന്യ, അൻജു