നെട്ടൂർ: വിമലഹൃദയ ദേവാലയത്തിലേക്കുള്ള വിശുദ്ധവാരാചരണത്തിനു മുമ്പ് നെട്ടൂർ അമ്പലക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കെ.എൽ .സി.എ. ആവശ്യപ്പെട്ടു. മാസങ്ങളായി റോഡ് വെട്ടിപ്പൊളിച്ചുസമതലമല്ലാതായികിടക്കുയാണ്.ഏപ്രിൽ ആദ്യവാരം സമീപത്തുള്ള വിമലഹൃദയ ദേവാലയത്തിലെ വിശുദ്ധവാരാചരണത്തിന് ആയിരക്കണക്കിന് ഭക്തരാണ് വരാനുളളത്. തകർന്നു കിടക്കുന്ന റോഡ് എത്രയും വേഗത്തിൽ പണിപൂർത്തിയാക്കേണ്ടതാണെന്ന് കെ.എൽ.സി.എ ഭാരവാഹികളായ അനീഷ് ജോസും,സിജോയ് ആന്റണിയുംആവശ്യപ്പെട്ടു.