പെരുമ്പാവൂർ: എറണാകുളം ജില്ലാ അന്ധതാ നിയന്ത്രണ സമിതി, ദേശീയ ആരോഗ്യദൗത്യം, നഗരസഭാതാലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല ലോക ഗ്ലോക്കോമാ വാരാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേത്രാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധന, ചികിത്സാ, ബോധവത്കരണം, ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടുത്ത ബജറ്റിൽ വകകൊള്ളിക്കുമെന്ന് മുത്തലിബ് അറിയിച്ചു. ജില്ലാ മൊബൈൽ ഒഫ് താൽമിക് സർജൻ ഡോ. എ.ജി. സുരഭ മുഖ്യ പ്രഭാഷണം നടത്തി. നിഷാ വിനയൻ, ബിജു ജോൺ ജേക്കബ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.എ. ഷാനി, മാത്യു സ്റ്റീഫൻ, ലിജി സൂസൻ തോമസ്, ജുമൈല അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു. നൂറോളം രോഗികൾ പങ്കെടുത്തു. താലൂക്കാശുപത്രി എൻ.സി.ഡി വിഭാഗം പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിച്ചു.