പറവൂർ : ഗുരുദേവന്റെ ആദ്യ സിലോൺ പര്യടനത്തിനിടയിൽ നടത്തിയ കൊളമ്പ് പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം നടത്തിവരുന്ന പെൺകുട്ടികളുടെ ദശദിനക്യാമ്പ് അടുത്തമാസം 21ന് ആരംഭിക്കും. പെൺകുട്ടികളെ ഉത്തമ കുടുംബിനികളായി പരിശീലിപ്പിച്ചു വളർത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ആത്മീയത, ശാസ്ത്രം, സാഹിത്യം, കൈത്തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ളാസെടുക്കും. പന്ത്രണ്ട് മുതൽ പതിനാറ് വയസുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. രജിസ്ട്രേഷന് ഫോൺ: 0484 2483366, 9496622405.