arya
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ ആര്യക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ പുരസ്‌ക്കാര നൽകുന്നു

പെരുമ്പാവൂർ: ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ അമ്പത്തിയേഴാം റാങ്കും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും ലഭിച്ച പള്ളിക്കവല സ്വദേശിനി ആര്യ വി. എസിന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ആര്യക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ പുരസ്‌ക്കാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ റെനീഷ അജാസ്, രാജു മത്താറ, ബ്ലോക്ക് അംഗങ്ങളായ സി. കെ. മുംതാസ്, റംല അബ്ദുൾഖാദർ, മറിയാമ്മ ജോൺ, പി.പി. രശ്മി, നെഗീന ഹാഷിം തുടങ്ങിയവർ സംസാരിച്ചു.