വൈപ്പിൻ : നായരമ്പലം പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികയിലേക്ക് പി.എസ്‌.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ വേണം. നായരമ്പലം പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും മുൻ പരിചയമുള്ളവർക്കും മുൻഗണന. അപേക്ഷകൾ 16ന് വൈകിട്ട് മൂന്നുവരെ കുടുംബാരോഗ്യകേന്ദ്രം ഓഫീസിൽ സ്വീകരിക്കും. ഫോൺ: 8547730261.