paravur-nagarasabha-
പറവൂർ നഗരസഭ വികസന സെമിനാർ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ഭവന നിർമ്മാണത്തിനും മാലിന്യ സംസ്ക്കരണത്തിനും പ്രാധാന്യം നൽകി 10.69 കോടി രൂപയുടെ വാർഷിക വികസന പദ്ധതി പറവൂർ നഗരസഭ വികസന സെമിനാറിൽ അവതരിപ്പിച്ചു. ഭവനരഹിതർ ഇല്ലാത്ത നഗരമാക്കും. പി.എം.എ വൈ പദ്ധതിയിൽ 451 ഗുണഭോക്താക്കളിൽ 200 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ബാക്കിയുള്ള വീടുകൾക്ക് 58 ലക്ഷം രുപ വകയിരുത്തി. ജനറൽ വിഭാഗത്തിൽപെട്ടവർക്ക് 13.50 ലക്ഷവും പട്ടികജാതി വിഭാഗത്തിന് 12ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുണ്ട്.

# നഗരത്തിൽ 25 രൂപക്ക് ഊണ് ലഭിക്കുന്ന ന്യായവില ഹോട്ടൽ ആരംഭിക്കും.

# ജൈവ മാലിന്യ സംസ്ക്കരണ പദ്ധതിക്കായി ബയോപോട്ട് പദ്ധതി വ്യാപിപ്പിക്കും.

# വെടിമറയിലെ ഡമ്പിംഗ് യാർഡിൽ മാലിന്യനീക്കത്തിനും നവീകരണത്തിനായി 25 ലക്ഷം രൂപ

# തോടുകൾ വ്യത്തിയാക്കുന്നതിന് 20 ലക്ഷം രൂപ

# പൊതുശുചി മുറികളുടെ നവീകരണത്തിന് 15 ലക്ഷം വകയിരുത്തി.

നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജെസി രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. നിഥിൻ, ജലജ രവീന്ദ്രൻ, പ്രദീപ് തോപ്പിൽ, ഡെന്നി തോമസ്, വി.എ. പ്രഭാവതി , പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, മുൻ ചെയർമാൻ രമേശ് ഡി. കുറുപ്പ്, കൗൺസിലർമാരായ സജി നമ്പിയത്ത്, എസ്. ശ്രീകുമാരി, സി.പി. ജയൻ. കെ. സുധാകരൻ പിള്ള, കെ.ജെ. ഷൈൻ , ജിൻസി ജിബു, സ്വപ്ന സുരേഷ്, ഷൈദ റോയ്, കെ. രാമചന്ദ്രൻ, ഷീബ പ്രതാപൻ, ആശാാ ദേവദാസ്, സുനിൽ സുകുമാരൻ, മിനി ഷിബു, രാജേഷ് പുക്കാടൻ, നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്. രാജൻ എന്നിവർ സംസാരിച്ചു.