കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലശാല അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ ഡി.എസ്.ടി. സെർബ്‌സി.ആർ.ജി. പ്രോജക്ടിൽ സമ്മർ ഇന്റേൺഷിപ്പിനു താത്പര്യമുള്ളവരുടെ വാക്ക് ഇന്റർവ്യൂ നടത്തുന്നു. 2020 ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള വേനൽക്കാല അവധിക്കാലത്ത് രണ്ട് മാസത്തേക്കാണ് ഇന്റേൺഷിപ്പ്. എം.എസ്‌സി കെമിസ്ട്രി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസി നാലാം വർഷം പഠിക്കുന്നവർക്കും കോഴ്‌സ് പൂർത്തിയാക്കിയവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ 2020 മാർച്ച് 21 ന് രാവിലെ 10.30 ന് അപേക്ഷയും പ്രസക്തമായ രേഖകളും ബയോഡാറ്റയും സഹിതം പങ്കെടുക്കാം. വിവരങ്ങൾക്ക്: 9496213788, ഇമെയിൽ: susmita@cusat.ac.in