പറവൂർ : കെടാമംഗലം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് വാർഷികാഘോഷം നർത്തകിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവുമായ ആർ.എൽ.വി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, പ്രിൻസിപ്പൽ പ്രൊഫ. രംഗനാഥൻ, ഡി. ബാബു, പി.പി. സ്വപ്ന തുടങ്ങിയവർ സംസാരിച്ചു. പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡുകൾ ഷൈജു മനയ്ക്കപ്പടി സമ്മാനിച്ചു. ഇംഗ്ളീഷ് അസോസിയേഷൻ മാഗസിൻ ഹരി വിജയൻ പ്രകാശിപ്പിച്ചു. സാഹിത്യമത്സര വിജയികൾ, ക്രിക്കറ്റ് ടീം അംഗങ്ങൾ, ഷോർട്ട് ഫിലിം ഫെസ്റ്റ് വിജയികൾ, പാലിയേറ്റിവ് കെയർ യൂണിറ്റ് അംങ്ങൾ എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു.