കോലഞ്ചേരി: ഐരാപുരം സെന്റ് പോൾസ് ഗവ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി വിനോദ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നളിനി മോഹൻ, ക്ഷേമകാര്യ ചെയർമാൻ അരുൺ വാസു, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ, എ.വി ജോയി, കെ.വി എൽദോ, കെ.കെ വർഗീസ് എന്നിവർ പ്രസംഗിച്ചു.