കോലഞ്ചേരി: കടക്കനാട് റസിഡന്റ്‌സ് അസോസിയേഷൻ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു. വനിതകൾക്ക് തുണിസഞ്ചി വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബെന്നി മാത്യു, അസോസിയേഷൻ പ്രസിഡന്റ് പി.എ കുരിയാച്ചൻ, ഡോ. എബ്രഹാം മാത്യു, ഒ.സി വർഗീസ്, ബാബു ജോസഫ്, പ്രസാദ് പി. വർഗീസ്, സെക്രട്ടറി മാത്യൂസ് ജോർജ് എന്നിവർ പ്രസംഗിച്ചു.