മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കൽ,തിരുത്തൽ തുടങ്ങിയവയ്ക്ക് ഫെബ്രുവരി മാസത്തിൽ അപേക്ഷ നൽകി ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ ഇന്ന് മുതൽ 13 വരെ രേഖകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.