കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ ക്രൈസ്തവ സഭകൾ തീരുമാനിച്ചു. ഈമാസം 19 നടക്കേണ്ടിയിരുന്ന യൗസേപ്പ് പിതാവിന്റെ നേർച്ചസദ്യ മാറ്റിവയ്ക്കും. സർക്കാരും കത്തോലിക്കാ മെത്രാൻ സമിതിയും ഉൾപ്പെടെ നൽകിയ നിർദ്ദേശങ്ങൾ പ്രകാരമാണ് തീരുമാനം.
പ്രധാന നിർദ്ദേശങ്ങൾ
ദേവാലയങ്ങളിൽ ഒത്തുചേരലുകൾ ഒഴിവാക്കണം
കുർബാന കൈകളിൽ സ്വീകരിക്കണം
പള്ളി ഭിത്തികളിൽ പാത്രങ്ങളിൽ ജലം സൂക്ഷിക്കില്ല.
കുരിശ്, രൂപങ്ങൾ എന്നിവയിൽ ചുംബിക്കരുത്.
പനി, ചുമ, ശ്വാസതടസം എന്നിവയുള്ളവർ കർമ്മങ്ങളിൽ പങ്കെടുക്കരുത്.
സൺഡേ സ്കൂൾ, കുടുംബ യൂണിറ്റ്, സുവിശേഷ യോഗങ്ങൾ വേണ്ട.
കുമ്പസാരിക്കുമ്പോൾ മാസ്ക് ധരിക്കുക.
കുമ്പസാരിക്കുമ്പോൾ സ്പർശനം ഒഴിവാക്കുക.
കുർബാന ജലം ഡിസ്പോസബിൾ ഗ്ളാസിൽ നൽകും.
പള്ളികളിൽ മാസ്കും സാനിറ്റൈസറും ഹാൻഡ് വാഷും നൽകുക.
തീർത്ഥാടന, വിനോദ യാത്രകൾ ഒഴിവാക്കുക.
ചടങ്ങുകൾക്കിടയിൽ ഹസ്തദാനം ഒഴിവാക്കുക.
കാർമ്മികർ കൈകൾ ശുദ്ധമാക്കിയശേഷം കുർബാന അർപ്പിക്കുക.