തൃക്കാക്കര : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കർശനമാക്കിയതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലും കൊച്ചി തുറമുഖത്തും സഹായ കേന്ദ്രങ്ങൾ സജ്ജമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന മൂന്ന് വയസ്സുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ മാതാപിതാക്കളും ഇവിടെ നിരീക്ഷണത്തിലാണ്. ജില്ലയിൽ ആകെ 17 പേരാണ് ഐസൊലേഷൻ വാർഡിലുള്ളത് . 281 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആളുകൾ കൂടാൻ സാദ്ധ്യതയുള്ള സ്വകാര്യചടങ്ങുകൾ എന്നിവയ്‌ക്കെല്ലാം മാർഗനിർദ്ദേശങ്ങൾ ബാധകമാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

അന്താരാഷ്ട്ര ടെർമിനലിൽ യൂണിവേഴ്‌സൽ സ്‌ക്രീനിംഗിന് പുറമേ യാത്രക്കാർ അവരുടെ യാത്ര വിവരങ്ങൾ വെളിപ്പെടുത്തണം

സെൽഫ് ഡിക്ലറേഷൻ ഫോം നിർബ്ബന്ധമായും യാത്രക്കാർ പൂരിപ്പിച്ച് നൽകണം

. ഫ്‌ളാഷ് തെർമോമീറ്റർ ഉപയോഗിച്ച് എല്ലാ യാത്രികരുടെയും ശരീര ഊഷ്മാവ് പരിശോധിക്കും

യാത്രക്കാർ ആറ് മാസ കാലയളവിനുള്ളിൽ ഏതെങ്കിലും വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും

അന്താരാഷ്ട്ര ടെർമിനലിൽ 10 സഹായ കേന്ദ്രങ്ങളും ആഭ്യന്തര ടെർമിനലിൽ അഞ്ച് സഹായകേന്ദ്രങ്ങളും പ്രവർത്തിക്കും

12 ഡോക്ടർമാർ, 12 നേഴ്‌സുമാർ, 30 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്ക് പുറമേ ആവശ്യമായ മറ്റ് ജീവനക്കാരും