കുറുപ്പംപടി: മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ആശലതയ്ക്ക് യാത്രഅയപ്പ് നൽകി.മുടക്കുഴ ഗവ.യു.പി. സ്കൂളിന്റെ വാർഷിക ആഘോഷ ചടങ്ങിലായിരുന്നു യാത്ര അയപ്പ്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ. എ ഉദ്ഘാടനം ചെയ്തു.പത്മശ്രീ പുരസ്‌കാര ജേതാവ് എം. കെ. കുഞ്ഞോൽ,സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ആശലത ,മുൻ അദ്ധ്യാപകൻ എം.പി തമ്പി,കൂവപ്പടി ബി.പി.ഒ. ഷീന കെ പുന്നൂസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.കുട്ടികളുടെ കലാപരിപാടി സീരിയൽ താരം ബിജോയി വർഗീസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ,ഷോജ റോയി,പി.കെ ശിവദാസ്,മിനി ഷാജി,ജോബി മാത്യു,ഷൈമി വറുഗീസ്,എസ്. നാരായണൻ,പി. പി. അവറാച്ചൻ,രേഷ്മ ഷിജു പി.ടി. എ പ്രസിഡന്റ് രാജേഷ് കെ.എം,അധ്യാപിക ലീല പി. യു. എന്നിവർ പ്രസംഗിച്ചു.