കോലഞ്ചേരി:കള്ള് ഷാപ്പ് ലൈസൻസ് അസോസിയേഷൻ ചെത്ത് തൊഴിലാളിക്ക് ചികിത്സ സഹായം നൽകി. ഗുരുതര രോഗംബാധിച്ച് ജോലി ചെയ്യാൻ കഴിയാതായ കെ.കെ ബൈജു എന്ന തൊഴിലാളിക്കാണ് സഹായം നൽകിയത്. മാമല റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി എം.എൻ മോഹനൻ തുക കൈമാറി. കെ. കെ ഏലിയാസ്, എം.എസ് വിജയൻ, ജോൺ ജോസഫ്, ഐ.വി ഷാജി, ടി സി ജോസ്, ടി.കെ ബാബു, ഇ.കെ ജോണി, എം.എൻ പ്രതാപൻ, എൻ.വി വാസു എന്നിവർ സംസാരിച്ചു.