തൃക്കാക്കര: അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ വി.എ. സിയാദിനെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃക്കാക്കര പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.മാർച്ച് ഡിസിസി വൈസ്.പ്രസിഡന്റെ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റാഷിദ് ഉളളംപിളളി അധ്യക്ഷത വഹിച്ചു.നേതാക്കളായ എം ഒ വർഗീസ് ,സിസി വിജു ,ഉണ്ണി കാക്കനാട്, പി എസ് സുജിത്, ഹബീബ് പെരേപ്പാടൻ,ഭാഗ്യനാഥ്,സാബു ഫ്രാൻസിസ്,ഷാന അലി കൗൺസിലർമാരായ റഫീഖ് പൂതേലി,സീന റഹ്മാൻ,അജിത തങ്കപ്പൻ,റോണി മേരി സന്തോഷ് ,എന്നിവർ പങ്കെടുത്തു.സിയാദിന്റെ മരണത്തിനു കാരണക്കാരായ സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അസി.കമ്മീഷണർക്ക് പരാതി നൽകി.പ്രളയഫണ്ട് തിരിമറിക്കായി അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് പ്രധാന പ്രതികൾ ഉപയോഗിച്ചിരുന്നത്.ബാങ്കിലെ മറ്റൊരു ഡയറക്ടറായ കൗലത്തും,ഭർത്താവും സി.പി.എം നേതാവുമായ എം എം അൻവറും ഒളിവിലാണ്.ഈ സാഹചര്യത്തിൽ മറ്റൊരു ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും നേതാക്കൾ ആവശ്യപെട്ടു.