cial

നെടുമ്പാശേരി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്നു വിമാന സർവീസുകൾ ഒമാൻ എയർ റദ്ദാക്കി. ഡബ്ല്യു.വൈ 223/224 ഒമാൻ എയർ വിമാനത്തിന്റെ മാർച്ച് 11, 13,14 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്.

ഇറ്റലിയിൽ നിന്ന് ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ വഴി കൊച്ചിയിലെത്തിയ 26 യാത്രക്കാരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടവരാണിവർ.

പരീക്ഷ മാറ്റിവച്ചു

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേയ്ക്ക് വിവിധ ജില്ലകളിലെ അമ്പതോളം സ്‌കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.