ആലുവ: മാരക ലഹരി വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എയും കഞ്ചാവുമായി കർണാടക കൊടക് സ്വദേശി യാസിൻ ബാഷയെ (25) ആലുവ എക്‌സൈസ് അറസ്റ്റുചെയ്തു.
ബംഗളൂരുവിൽ നിന്നുവാങ്ങി എറണാകുളത്ത് ഡി.ജെ. പാർട്ടിക്ക് കൊടുക്കുന്നതിനായി കൊണ്ടുവരുന്ന വഴിക്ക് ഇടനിലക്കാർക്ക് കൈമാറാനായി ആലുവ മെട്രോ സ്‌റ്റേഷന് സമീപം കാത്തു നിൽക്കുമ്പോഴാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലാകുന്നത്. അഞ്ച് ഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പതിവായി എറണാകുളത്ത് എം.ഡി.എം.എ വിഭാഗത്തിൽപ്പെട്ട മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിനൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യനാണ് പ്രതിയെ പിടികൂടിയത്.