ആലുവ: സതേൺ റെയിൽവേ ആലുവ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം പീസ് വാലിയുമായി ചേർന്ന് കൊറോണ ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് രാവിലെ 10 മുതൽ 2 വരെ ആലുവ റെയിൽവേ സ്റ്റേഷനിൽ നടക്കും.

പീസ് വാലി ആസ്റ്റർ വോളന്റിയേർസ് മൊബൈൽ മെഡിക്കൽ സർവീസ് ഉപയോഗിച്ചാണ് മെഡിക്കൽ ക്യാമ്പ്.

രാവിലെ 10 ന് ദക്ഷിണ റെയിൽവേ ഏരിയ മാനേജർ നിതിൻ റോബർട്ട് ഉദ്ഘാടനം ചെയ്യും. പീസ് വാലി മെഡിക്കൽ ഓഫീസർ ഡോ ഷെർവിൻ ചാക്കോ ബോധവത്കരണ ക്ലാസെടുക്കും.