കൂത്താട്ടുകുളം: തിരുമാറാടിയെ തരിശ് രഹിത പഞ്ചായത്താക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വാളിയപ്പാടത്ത് കാക്കൂർ സർവീസ് സഹകരണ ബാങ്ക് രണ്ടാം തവണ നടത്തിയ നെൽ കൃഷി വിളവെടുത്തു. കാർഷിക യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത പ്രത്യാശ എന്ന നെൽവിത്താണ് പൊന്നുവിളയിച്ചത്.ഏഴര ഏക്കർ പാടശേഖരത്തിൽ റിക്കാർഡ് വിളവാണന്ന് നാട്ടുകാരായ കൃഷിക്കാർ പറഞ്ഞു. ഇതിനകം നെൽവിത്തിനായി പലരും ബാങ്കിനെ സമീപിക്കുകയുണ്ടായി. ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗങ്ങളായ എം.എം.ജോർജ്‌, സിനു.എം.ജോർജ് പി.പി.സാജു.ബിനോയ് അഗസ്റ്റിൻ, വർഗീസ് മാണി, സി.സി.ശിവൻകുട്ടി, ബാങ്ക് സെക്രട്ടറി ശ്രീദേവി അന്തർജനം ജീവനക്കാരായ ,ടി.എൻ.രാജു, സി.ടി.ശശി, മനു മോഹൻ എന്നിവർ പങ്കെടുത്തു.