കോലഞ്ചേരി :എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിന്റെ കീഴിലുള്ള ലഹരിവിമുക്തി കേന്ദ്രത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് ലഹരിവിരുദ്ധ ഏകദിന പരിശീലനം നൽകി. ലഹരി ഉപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും നടത്തിയ പരിശീലനം മാനസികരോഗ ചികിത്സാ വിഭാഗം തലവൻ ഡോ. ജോസഫ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. എം. നിഷ, ഡോ. ശ്രീജ സഹദേവൻ, ഡോ.നീറ്റു കുര്യൻ, പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, സീനിയർ കൗൺസിലർ എൻ.എസ് നിമ എന്നിവർ പ്രസംഗിച്ചു. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 88 കേഡറ്റുകൾ ക്യാമ്പിൽ സംബന്ധിച്ചു.