കോലഞ്ചേരി: എറണാകുളം ജില്ലാ ടൈയ്‌ലേഴ്‌സ് അസോസിയേഷന്റെ കോലഞ്ചേരി ബ്ലോക്ക് സമ്മേളനം പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു.പി.എ. സുലൈമാൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.കെ ദേവസി, സെക്രട്ടറി ഇ.പി ലതിക, കെ. ചന്ദ്രശേഖരൻ, പി.എ ദിലീപ്, വി.ഒ വർഗീസ്, പി.പി സാജു കുമാർ, വി.പി പുഷ്പൻ, സി.എം ഗോപി, എം.ജെ മത്തായി, ഉഷാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പെൻഷനും മറ്റ് ആനുകൂല്ല്യങ്ങളും വർദ്ധിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.