കിഴക്കമ്പലം: കൃഷിഭവന്റെ കീഴിൽ ജീവനി പദ്ധതി പ്രകാരം കിഴക്കമ്പലം ബഡ്‌സ് സ്‌കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ കൃഷിയിറക്കിയിരുന്ന പച്ചക്കറികൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി നിർവഹിച്ചു. പയർ, വെണ്ട, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. ചടങ്ങിൽ കൃഷി ഓഫീസർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് മോളി മാത്യു, ഉദ്യോഗസ്ഥരായ പി.കെ ബിജോയ്, മിനി ടി.എസ്., സുഹറ എം.എ മൊയ്ദീൻഷാ തുടങ്ങിയവർ സംസാരിച്ചു.