കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ വാച്ചേരിപാറ പൊയ്യക്കുന്നം റോഡിന്റെ വികസന പ്രവർത്തനങ്ങൾ ട്വന്റി 20 തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടിഷി വർഗീസ് അദ്ധ്യക്ഷയായി. ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ്ബ് പങ്കെടുത്തു.റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിന് റോഡരികിലെ താമസക്കാരായ സ്വകാര്യ വ്യക്തികൾ സൗജന്യമായി ഭൂമി വിട്ടുനൽകുന്നതിന് തയ്യാറായതോടെയാണ് വികസനത്തിന് തുടക്കം കുറിച്ചത്.