nk
ഇതര സംസ്ഥാനതൊഴിലാളികൾക്കായിഅങ്കമാലിയിൽനടന്നസെമിനാർ എൻ . കെ.പ്രേമചന്ദ്രൻഎം.പി.ഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: തെളിനീർ അങ്കമാലിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായി ബോധവത്കരണ സെമിനാർ നടത്തി. അങ്കമാലി പഴയ മാർക്കറ്റിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനവും ആവാസ് കാർഡ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിവിധ മേഖലകളിൽ നിന്നും ലഭിക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ പ്രവർത്തനരേഖ തെളിനീർ കൺവീനർ ജോർജ് സ്റ്റീഫൻ അവതരിപ്പിച്ചു .

മുനിസിപ്പൽ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, എൽ.എഫ്. ഹോസ്പിറ്റൽ ജനറൽ മാനേജർ സേവ്യർ ഗ്രിഗറി, എം.പി. വിൽസൺ, കെ.കെ. സുരേഷ്, കെ. റെജികുമാർ, ബേബി പാറേക്കാട്ടിൽ , വിൻസി ജോയി എന്നിവർ പ്രസംഗിച്ചു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യൻ, ലേബർ ഓഫീസർ ജയപ്രകാശ്, താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ബിജു സെബാസ്റ്റ്യൻ, എക്‌സൈസ് ഓഫീസർ ധന്യ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു . ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഞയറാഴ്ച ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും നടത്തും.