അങ്കമാലി : വികലാംഗ നിർദ്ധന സഹായ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. അങ്കമാലി സെന്റ് മേരീസ് എൽ.പി സ്കൂളിൽ നടന്ന സെമിനാർ എറണാകുളം ജില്ലാ പ്രസിഡന്റ് പി.ഡി. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജെ. ജോണി അദ്ധ്യക്ഷത വഹിച്ചു. എൽസി തോമസ്, അജോ ജോർജ്, സി.എം. രമണി, എം.വി. മിനി തുടങ്ങിയവർ പ്രസംഗിച്ചു. സഫിയ മുഹമ്മദ് ക്ലാസ് നയിച്ചു.