കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയുടെ ഗുരുദേവ പ്രതിഷ്ഠയുടെ ഏഴാമത് വാർഷികവും പഠന ശിബിരവും 29 മുതൽ ഏപ്രിൽ 5 വരെ വെമ്പിള്ളി എസ്.എൻ നഗറിൽ നടക്കും. 29 ന് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.ആർ സുകുമാരൻ അദ്ധ്യക്ഷനാകും. ഗുരു കാരുണ്യ പെൻഷൻ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ വിതരണം നിർവഹിക്കും. കമ്മിറ്റിയംഗം എം.എ രാജു ആമുഖ പ്രഭാഷണം നടത്തും.വനിത സംഘം യൂണിയൻ സെക്രട്ടറി ഇന്ദിര ശശി ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത ശാഖാംഗങ്ങളെ ആദരിക്കും. എംപ്ളോയീസ് വെൽഫെയർ ഫോറം യൂണിയൻ സെക്രട്ടറി കെ.എൻ ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അഭിജിത് ഉണ്ണികൃഷ്ണൻ, ശാഖ സെക്രട്ടറി പി.കെ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ടി.എൻ പരമേശ്വരൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നെല്ലാട് സേവ ഭാരതിയുടെ മഹാദേവം നാമ സങ്കീർത്തന ഭാരതി നടക്കും. രണ്ടാം ദിവസം പഠന ക്ളാസ് ഗുരു ദർശന രഘന നയിക്കും. കെ.ടി രാധാകൃഷ്ണൻ, കെ.കെ അജികുമാർ തുടങ്ങിയവർ സംസാരിക്കും. മൂന്നാം ദിവസം പഠനക്ളാസ് അഡ്വ.രാജൻ മഞ്ചേരി നയിക്കും.കെ.പി രാധാകൃഷ്ണൻ, ശ്യാമള സുകുമാരൻ തുടങ്ങിയവർ സംസാരിക്കും. നാലാം ദിവസം സുലേഖ ക്ളാസെടുക്കും. ഗിരിജ കുഞ്ഞൂഞ്ഞ്,ജിജി കൃഷ്ണനും സംസാരിക്കും. അഞ്ചാം ദിവസം കെ.സി ഇന്ദ്രസേനൻ ക്ളാസെടുക്കും. രമ സോമൻ, എം.പി സജീവനും സംസാരിക്കും. ആറാം ദിവസം കുടുംബാഗങ്ങളുടെ കലാ പരിപാടി നടക്കും. കല രാജൻ, പി.കെ സുകുവും സംസാരിക്കും. ഏഴാം ദിവസം വൈക്കം നന്ദനൻ ക്ളാസെടുക്കും കെ.പി രാധാകൃഷ്ണൻ, വൈശാഖ് സോമനും സംസാരിക്കും. സമാപന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.എ രാജു ഉദ്ഘാടനം ചെയ്യും. ശാഖ വൈസ് പ്രസിഡന്റ് ടി.എൻ പരമേശ്വരൻ അദ്ധ്യക്ഷനാകും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ ഗോപാല കൃഷ്ണൻ, കെ.ടി രാധാകൃഷ്ണൻ, കെ.കെ ഷണ്മുഖൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സർവൈശ്വര്യ പൂജ നടക്കും. ഇതോടനുബന്ധിച്ച് 22 ന് പതാക ദിനവും, 23 ന് പീതാംബര ദീക്ഷയും നടക്കും.