കുറുപ്പംപടി: വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 7 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മരോട്ടികടവ് - നെല്ലിമോളം ചർച്ച് റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബെയ്സ് പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്തംഗം പോൾ ഉതുപ്പ്, പഞ്ചായത്ത് അംഗങ്ങളായ രാജൻ വർഗീസ്, മുരളീധരൻ, ഐസക് തുരുത്തിയിൽ, ഫാ. ഏലിയാസ് ഈരാളിൽ, അഡ്വ. സി.പി മാത്യു, എന്നിവർ പങ്കെടുത്തു.