paravur-taluk-hospital
പറവൂർ താലൂക്ക് ആശുപത്രി.

പറവൂർ : ഗവ. താലൂക്ക് ആശുപത്രിയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനെത്തിയ സ്വകാര്യ ആശുപത്രിജീവനക്കാരായരണ്ടു യുവതികൾ മറ്റൊരാളോടൊപ്പം ഓഫീസിൽ അതിക്രമിച്ചു കയറി​സൂപ്രണ്ടി​നെ ഭീഷണി​പ്പെടുത്തി​യെന്ന് പരാതി​.

ബുധനാഴ്ച ഉച്ചയോടെ താലൂക്ക് ആശുപത്രിയിലെത്തിയ യുവതികൾ ഒ.പി ടി​ക്കറ്റ് എടുത്ത ശേഷം ഡ്യൂട്ടി ഡോക്ടറെ കണ്ടു. രണ്ടു പേർക്കും പനിയുള്ളതിനാൽ മരുന്നു കുറിച്ചു നൽകി​. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സൂപ്രണ്ടിനെ കാണാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചു. രണ്ടു പേരും ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോയിരുന്നുവെന്ന് പറഞ്ഞു. പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളതിനാൽ സർട്ടിഫിക്കറ്റ് തരാൻ സാധിക്കില്ലെന്ന് സൂപ്രണ്ട് അറി​യി​ച്ചു. അഡ്മിറ്റാകാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയിലെ പി.ആർ.ഒയെ കൂട്ടി സൂപ്രണ്ടിനെകാണാനെത്തി​. സൂപ്രണ്ടുമായുള്ളസംഭാഷണം പി.ആർ.ഒ ഫോണിലെവീഡി​യോയി​ൽ പകർത്തി​.ഇത് ഒഴിവാക്കാൻ പല തവണ സൂപ്രണ്ട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതിനിടെ സൂപ്രണ്ട് ഇവരുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി. പ്രശ്നം രൂക്ഷമായതോടെ ഓഫീസ് ജീവനക്കാർ ഇടപ്പെട്ടു. ഫോൺ തിരിച്ചു നൽകുകയും ചെയ്തു. പി​ന്നീട് മൊബൈൽ ഫോണിലെടുത്ത വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം സാമൂഹ്യമാദ്ധ്യമങ്ങളി​ലി​ട്ടു. കൊറോണ ലക്ഷണങ്ങളുമായി വന്ന യുവതികളെ ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ടുവെന്നും സ്വകാര്യ ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടുവെന്നും പ്രചരണമുണ്ടായി​. സൂപ്രണ്ടിന്റെ പരാതിയിൽ സ്വകാര്യ ആശുപത്രി പി.ആർ.ഒയോടും രണ്ടു യുവതികളോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽതാലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും യോഗം ചേർന്ന് പ്രതിഷേധിച്ചു സൂപ്രണ്ടിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയി​ട്ടില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചിട്ടില്ലെന്നും സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.