യാത്രക്കാരില്ലാതെ വൈപ്പിൻകരയിലെ ബസ്സുകൾ, വരുമാനം കുത്തനെയിടിഞ്ഞു
കെ.കെ. രത്‌നൻ
വൈപ്പിൻ: കൊറോണഭീതിമൂലം വൈപ്പിൻ-പറവൂർ-മുനമ്പം റൂട്ടുകളിലെ ബസുകൾകാലിയായി. സീറ്റുകൾ മിക്കതും ഒഴിഞ്ഞ അവസ്ഥയിലാണ് . ഈ റൂട്ടുകളിൽ 130 സ്വകാര്യ ബസ്സുകളും 50 കെ.എസ്.ആർ.ടി.സി. ബസുകളുമാണ് സർവ്വീസ് നടത്തുന്നത്.
സ്‌കൂളുകൾക്ക് അവധികൊടുത്തതും സിനിമാതീയറ്ററുകൾ അടച്ചിട്ടതും പൊതുജനങ്ങൾ കഴിയുന്നതും സർക്കാർ ഓഫീസുകളിലേക്ക് പോകാത്തതുംബസുകളെ വലച്ചു. വിവാഹങ്ങൾ, സമ്മേളനങ്ങൾ എന്നിവ ഒഴിവാക്കിയതും ക്ഷേത്രങ്ങളിലും പള്ളികളിലും പൊതുചടങ്ങുകൾ ഒഴിവാക്കിയതുമെല്ലാം കൂടിയായപ്പോൾ ബസ്സുകളിൽ യാത്രക്കാർ തീരെയില്ലാതായി. ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പോലും സീറ്റുകൾ മുഴുവൻ നിറയുന്നില്ല. നേരത്തെ ലഭിച്ചിരുന്നതിന്റെ പകുതി വരുമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ. ലെനിൻ പറഞ്ഞു. ഇപ്പോഴത്തെ വരുമാന ഇടിവ് മൂന്നാഴ്ച തുടരാനാണ് സാദ്ധ്യത.

സർവ്വീസുകൾ പലതും വെട്ടിക്കുറച്ചു.

ബസ് ജീവനക്കാർക്ക് പറവൂർ സ്റ്റാഡിൽ കൈയും മുഖവും കഴുകുന്നതിന് വാഷ്‌ബേസിൻ സ്ഥാപിക്കണം

വൈപ്പിൻ ബസ് സ്റ്റാൻഡി​ലും എറണാകുളം ഹൈക്കോർട്ട് പരിസരത്തും ഈ സൗകര്യം ഏർപ്പെടുത്തണമെന്ന് ബസ് ജീവനക്കാർ