arunkumar

പറവൂർ: ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയന്ന 27 കാരനായ അരുൺകുമാർ തുടർ ചികിത്സ നടത്താൻ സന്മനസുള്ളവരുടെ കരുണതേടുകയാണ്. ഒരാഴ്ച മുമ്പാണ് വള്ളുവള്ളി പട്ടത്ത് വീട്ടിൽ അനുരാജിന്റെ മകൻ അരുൺകുമാർ അപകടത്തിൽപ്പെട്ടത്. ചികിത്സയ്ക്ക് ഏതാണ്ട് 15 ലക്ഷം രൂപ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.
പാവപ്പെട്ട കുടുംബമാണ് അരുണിന്റേത്. അച്ഛൻ ദീർഘനാളായി സുഖമില്ലാതെ ചികിത്സയിലാണ്. ഏക സഹോദരൻ പെയിന്റിംഗ് തൊഴിലാളിയാണ്.

പറവൂരിൽ മറ്റുള്ളവരുമായി ചേർന്ന് ഒരു ചായക്കട നടത്തി വരവെയാണ് അരുൺ അപകടത്തിൽപ്പെട്ടത്. അരുണിന്റെ അവസ്ഥ മനസിലാക്കി നാട്ടുകാർ ചികിത്സാസഹായം സ്വരൂപിക്കുന്നതിനായി കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തംഗം വി.എച്ച്. ജമാൽ (ചെയർമാൻ), ടി.എസ്. ഷനിൽകുമാർ (കൺവീനർ), കെ.ജി. സുരേഷ്‌കുമാർ (ട്രഷറർ) എന്നിവരും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും തുടർ ചികിത്സയ്ക്കായി സന്മനസുള്ളവരെ തേടുകയാണ്. 6009101002697 നമ്പറായി കാനറ ബാങ്ക് കൂനമ്മാവ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC.CNRB 0006009 ഫോൺ: 9446321234, 9847414910.