mary-teacher

വൈപ്പിൻ: വൈപ്പിൻ ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന വൈപ്പിൻ ബി.ആർ.സിയിലെ റിസോഴ്‌സ് അദ്ധ്യാപിക മേരി ഇപ്പോൾ സ്വന്തം ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.
കിഡ്‌നി സംബന്ധമായ അസുഖങ്ങളിൽ വലയുന്ന ഇവർ ഡയാലിസിസിന്റെ ബലത്തിലാണ് ജീവൻ നിലനിർത്തുന്നത്. എന്നാൽ ഇനി കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയേ മുന്നോട്ടുപോകാനാവൂ എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഒരാഴ്ചക്കുള്ളിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാകേണ്ടതുണ്ട്.
30 ലക്ഷം രൂപയോളം ചികിത്സയ്ക്ക് ചെലവാകും.

ഓട്ടോഡ്രൈവറായ എളങ്കുന്നപ്പുഴ തേൻകുഴിയിൽ പൗലോസിന് തന്റെ ഭാര്യയുടെ ജീവൻ നിലനിർത്താൻ എത്ര ശ്രമിച്ചാലും ഈ വലിയതുക സംഘടിപ്പിക്കാൻ കഴിയില്ല. മൂന്ന് സെന്റ് പറമ്പിൽ ഒരു ചെറിയവീടാണ് ഇവരുടെ ഏക സമ്പാദ്യം. ഈ അവസ്ഥയിൽ സുമനസുകളുടെ കാരുണ്യമുണ്ടെങ്കിലേ ശസ്ത്രക്രിയ നടക്കുകയുള്ളു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ (ചെയർമാൻ), പഞ്ചായത്തംഗം സി.ജി. ബിജു (കൺവീനർ), കർത്തേടം സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബർട്ട് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 32976858326 എസ്.ബി.ഐ. പുതുവൈപ്പ് ബ്രാഞ്ച് , IFSC: SBIN 0008667.