pushkaran
ബി വി പുഷ്‌കരൻ

വൈപ്പിൻ: സി.പി.എം വൈപ്പിൻ ഏരിയ സെക്രട്ടറിയായി ബി.വി. പുഷ്‌കരനെ തിരഞ്ഞെടുത്തു. സി.കെ. മോഹനൻ അസുഖബാധിതനായതിനെത്തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എൻ. ഉണ്ണിക്കൃഷ്ണനാണ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. മോഹനന്റെ നിര്യാണത്തെതുടർന്നായിരുന്നു പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പ്. എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 1990മുതൽ ഏരിയ കമ്മിറ്റി അംഗമാണ്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എളങ്കുന്നപ്പുഴ പഞ്ചായത്തംഗം, കർത്തേടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കള്ള് ചെത്ത് വ്യവസായ തൊഴിലാളി പെൻഷനേഴ്‌സ് അസോസിയേഷൻ മേഖലാ സെക്രട്ടറിയാണ്.