അങ്കമാലി: കൊറോണയെ പ്രതിരോധിക്കാൻ അങ്കമാലി, കാലടി, അത്താണി മേഖലയിലെ സ്വകാര്യ ബസുകളിലെ തൊഴിലാളികൾക്ക് മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ എന്നിവയും, ബസ് സ്റ്റാൻഡുകളിൽ കൈകഴുകാനുള്ള സൗകര്യങ്ങളും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കി . പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ എത്തുന്ന യാത്രക്കാർക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനു പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളവും നൽകുന്നും..പരിപാടിയുടെ ഉദ്ഘാടനം അങ്കമാലി മുൻസിപ്പൽ സ്റ്റാൻഡിൽ വെഹിക്കിൾഇൻസ്‌പെക്ടർ റെജിവർഗീസ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ.പി.ജിബി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി.ഒ.ഡേവീസ്, സംസ്ഥാനകമ്മിറ്റിഅംഗം ജോളിതോമസ്, ജോ. സെക്രട്ടറി നവീൻ.പി.ജോൺ എന്നിവർ പ്രസംഗിച്ചു. കാലടി സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി ജീവനക്കാർക്ക് മാസ്‌ക്, ലോഷൻ എന്നിവ വിതരണം ചെയ്തു.