മൂവാറ്റുപുഴ: വാഴക്കുളം നഗരത്തിൽ നിന്നും സ്ഫോടകവസ്തുക്കളുമായി 2 പേരെ അറസ്റ്റു ചെയ്തു.വാഴക്കുളം നയനാ ബാറിനു സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.പാറ പൊട്ടിക്കുന്നതിനായി സൂക്ഷിച്ചതാണന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കാരിക്കോട് സ്വദേശികളായ വള്ളിക്കുന്നേൽ ജോയി (51) തേവർകുന്ന് രാജീവ് (55) എന്നിവരെ വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തു.