നെടുമ്പാശേരി: കൊറോണ വ്യാപകമായ പശ്ചാത്തലത്തിൽ കൊച്ചിയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര - ആഭ്യന്തര യാത്രക്കാരും സ്വയം പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന് എമിഗ്രേഷൻ വിഭാഗം അഭ്യർത്ഥിച്ചു. ചൈന, ഹോങ്കോംഗ്, കൊറിയ, ജപ്പാൻ, ഇറ്റലി, തായ്ലാൻഡ്, സിംംഗപ്പൂർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്‌പെയിൻ, ജർമ്മിനി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ 14 ദിവസം വീടുകളിൽ സ്വയം നിരീക്ഷിക്കണം. ഇത്തരം ആളുകൾ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ അവർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാൻ കഴിയുമെങ്കിൽ ഉടമകൾ അതിന് സൗകര്യമൊരുക്കണം. ഇന്ത്യയിലേക്കുള്ള വിസകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാർച്ച് 11ന് മുമ്പ് അനുവദിച്ചിട്ടും എത്തിച്ചേരാത്തവരുടെ വിസ റദ്ദാക്കി. ഫെബ്രുവരി ഒന്നിന് ശേഷം മേൽപ്പറഞ്ഞ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ള മറ്റ് വിദേശികൾക്കും ഇന്ത്യയിലേക്ക് വിസയുണ്ടെങ്കികിൽ അതും റദ്ദാക്കും. ഇന്ത്യയിൽ നിലവിലുള്ള വിദേശികളുടെ വിസയ്ക്ക് സാധുതയുണ്ട്.