മൂവാറ്റുപുഴ:കോറോണയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിനും സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കുന്നതിനും ഉന്നത തല യോഗം വിളിക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയോട് നേരി​ട്ട് കണ്ട് ആവശ്യപ്പെട്ടു.കൊറോണ വൈറസ് ബാധ രോഗം വിലയിരുത്തുന്നതിന് 14 ന് ജില്ലയിൽ ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞതായി എം.എൽ.എ.അറിയിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പേവാർഡിൽ വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഐസൊലേഷൻ വാർഡ് ആരംഭിക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായെന്നും എം.എൽ.എ. പറഞ്ഞു.