class
ആലുവ റെയിൽവേ സ്റ്റേഷൻ സംഘടിപ്പിച്ച കൊറോണ ബോധവത്കരണ പരിപാടിയിൽ കോതമംഗലം പീസ് വാലി മെഡിക്കൽ ഓഫീസർ ഡോ. ഷെർവിൻ ചാക്കോ ക്ലാസെടുക്കുന്നു

ആലുവ: കോതമംഗലം പീസ് വാലിയുമായി ചേർന്ന് ആലുവ റെയിൽവേ സ്റ്റേഷൻ സംഘടിപ്പിച്ച കൊറോണ ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും യാത്രക്കാർക്ക് ആശ്വാസമായി. രാവിലെ 10 മുതൽ രണ്ട് വരെ സ്റ്റേഷനിൽ നടന്ന സ്‌ക്രീനിംഗ് ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. പീസ് വാലി ആസ്റ്റർ വോളന്റീർസ് മൊബൈൽ മെഡിക്കൽ സർവീസ് ഉപയോഗിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. റെയിൽവേ സ്റ്റേഷൻ മാനേജർ കെ.എം. റഹിം ഉദ്ഘാടനം ചെയ്തു. പീസ് വാലി മെഡിക്കൽ ഓഫീസർ ഡോ. ഷെർവിൻ ചാക്കോ ക്ലാസെടുത്തു. ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ പി.വി. രാജു, റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ വിജയ്, പീസ് വാലി പ്രൊജക്ട് മാനേജർ സാബിത് ഉമർ എന്നിവർ സംസാരിച്ചു.