മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിൽ രണ്ട് കുട്ടികൾഅടക്കം 10പേർ കൊറോണ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലി, പോളണ്ട്, സൗദി അറേബ്യ, യു.എ.ഇ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഇവർ. നാല് ആഴ്ചത്തേക്ക് വീട്ടിൽനിന്ന് പുറത്ത് ഇറങ്ങരുതെന്ന്നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ മേഖലയിൽ പകർച്ച പനിയും വ്യാപകമാകുകയാണ്.വൈറൽ ഫീവർ ബാധിച്ച് നിരവധി പേർ ചൊവ്വാഴ്ച മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.