y-con
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ആലുവ പൊലീസിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഷന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ്‌ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, നേതാക്കളായ അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, രാജേഷ് പുത്തനങ്ങാടി, എം.എ.കെ നജീബ്, സിറാജ് ചേനക്കര, അജ്മൽ കാമ്പായി, നിജാസ് കെ.ബി, ജയദേവൻ, നർഷ യൂസഫ്, എം.എസ്. സനു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.