കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ ഇടപ്പള്ളി പോണേക്കര ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 28 വരെ നടത്താനിരുന്ന കലാപരിപാടികൾ, എഴുന്നള്ളിപ്പ്, പ്രസാദഉൗട്ട് എന്നിവ റദ്ദാക്കി. ഈ ദിവസങ്ങളിൽ രാത്രി 8.30 ന് നടക്കുന്ന ഇരട്ട തീയാട്ടിനും മറ്റ് ആചാരാനുഷ്ഠാനങ്ങൾക്കും മാറ്റമുണ്ടാവില്ലെന്ന് സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു.