ആലുവ: എടത്തല അൽ അമീൻ കോളേജ് മെഡിക്കൽ സയൻസ്, നൊച്ചിമ സോക്കർ സെവൻസ് സ്‌പോർട്‌സ് ക്ബ്ബ് എന്നിവരുടെ അഭിമുഖ്യത്തിൽ കൊറോണ വൈറസിനെതിരെ ജനകീയ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അൽ അമീൻ കോളേജ് മെഡിസിൻ വിഭാഗം മേധാവി അബ്‌സുൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറും ക്ലബ് പ്രസിഡന്റുമായ അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ലബ് രക്ഷാധികാരി നാസർ നെടുങ്ങാട്ടിൽ ലഘുലേഖയും മാസ്‌കും എടത്തല പഞ്ചായത്ത് ഇരുപതാം വാർഡ് കുടുംബശ്രീ എഡിഎസ് പ്രസിഡന്റും സിഡിഎസ് അംഗവുമായ രേഷ്മക്ക് നൽകി വിതരണം ആരംഭിച്ചു. ക്ലബ് ഭാരവാഹികളായ അബ്ദുൽ ജബ്ബാർ, സുബൈർ, അക്ബർ, റിഫാസ്, നിസാം, ഹാരിസ് മിയ, റിയാസ്‌ കന്നത്തേരി, അനൂബ് നൊച്ചിമ എന്നിവരും മെഡിക്കൽ ടീമംഗങ്ങളായ ബേസിൽ, ജോയൽ, ഗോപിക, അമീന, നൗഷ, ഹാജിറ, ജുബിൻ എന്നിവരും പങ്കെടുത്തു.