കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷിയായ അഭിഭാഷൻ ഇ.എസ്. പൗലോസിനെ ഇന്നലെ വിചാരണക്കോടതിയിൽ വിസ്തരിച്ചു. കേസിലെ ഒന്നാംപ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈൽ കോടതിയിൽ സമർപ്പിച്ചത് അങ്കമാലി സ്വദേശിയായ ഇൗ അഭിഭാഷകനാണ്. കേസിന്റെ ആദ്യഘട്ടത്തിൽ പൾസർസുനി തന്റെ കേസ് ഏൽപിച്ചതും ഇയാളെയായിരുന്നു. തനിക്കു പിന്നിൽ വലിയ ആളുകളുണ്ടെന്നും ഫീസിനുവേണ്ടി വക്കീലിന് ബുദ്ധിമുട്ടുണ്ടാവില്ളെന്നും സുനി തന്നോടു പറഞ്ഞതായി അഭിഭാഷകൻ പൊലീസിൽ മൊഴി നൽകിയിരുന്നു. തുടർന്നാണ് അഭിഭാഷകനെ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്.

ഇന്നു കോടതിയിൽ സാക്ഷി വിസ്താരം ഇല്ല. നടനും സംവിധായകനുമായ ലാലിനെ നാളെ കോടതിയിൽ വിസ്തരിക്കും.