ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാസംഘം, എടനാട് ശാഖ യൂത്ത് മൂവ്മെന്റ് - വനിതാസംഘം, വെള്ളിനേത്ത് ശ്രീഭദ്രകാളി ക്ഷേത്രം, ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബിന്ദു രതീഷ്, പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, പഞ്ചായത്തംഗം ബിജു കൈത്തോട്ടുങ്ങൽ, ഷിജി ഷാജി, ടി.കെ. ജയൻ, പി.കെ. ഗോപി, വി.ആർ. അഖിൽ, മോഹൻദാസ്, വത്സല രാജീവ്, ബിന്ദു രാജി, എം.എസ്. ഗോകുൽ എന്നിവർ സംസാരിച്ചു.