കൊച്ചി: കൊറോണ വ്യാപനം തടയുന്നതിന് കൊച്ചി ഇൻഫോപാർക്ക് ഉൾപ്പെടെ എല്ലാ ഐ.ടി പാർക്കുകൾക്കും കമ്പനികൾക്കും സർക്കാർ പ്രത്യേക പ്രവർത്തന പ്രോട്ടോകോൾ ഏർപ്പെടുത്തി.
നിർദ്ദേശങ്ങൾ ഇങ്ങനെ
രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളിൽ സന്ദർശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണം. പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കിൽ ഐസൊലേറ്റ് ചെയ്യണം.
റാന്നി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഐ.ടി ജീവനക്കാരിൽ വാരാന്ത്യ അവധിക്ക് നാട്ടിലേക്കു പോയവർക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകണമെന്ന് ഐ.ടി പാർക്കുകളിലെ എല്ലാ കമ്പനികൾക്കും നിർദേശം
കൊറോണ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഹാൻഡ്‌സാനിറ്റൈസർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും ജീവനക്കാർക്കായി ഒരുക്കണം