കോലഞ്ചേരി: വലമ്പൂർ ഗവ.യു.പി സ്കൂൾ വാർഷിക ദിനാഘോഷവും രക്ഷാകർത്തൃദിനവും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ യൂണിറ്റുകളെയും തൊഴിലുറപ്പ് അംഗങ്ങളെയും ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയും പാവനാടക കലാകാരൻ സുനിൽ പട്ടിമറ്റത്തെ എം.പി വർഗീസും ആദരിച്ചു. നളിനി മോഹനൻ, അരുൺ വാസു, ഷൈനി കുര്യാക്കോസ്, ഷൈജ അനിൽ, എ.പി കുഞ്ഞുമുഹമ്മദ്, കെ.എം സലിം, ബെറ്റിന എൽദോ, ടി.രമാഭായി, ടി.പി പത്രോസ്, ടി.ആർ പ്രിൻസ്, എം.എം ഷെമീർ, ബീന ബിജു, പി.കെ മോഹനൻ, എം.ജി രാമചന്ദ്രൻ, ഇ.കെ ബാലകൃഷ്ണൻ നായർ, ഷൈൻ ജോസഫ്, വി.ജെ മേൻസി, എം.എ നാസിയ എന്നിവർ സംസാരിച്ചു.