കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് പുതുപ്പനം വാർഡിലെ അങ്കണവാടി കെട്ടിടത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ തറക്കല്ലിട്ടു. പഞ്ചായത്തംഗം പോൾ വെട്ടിക്കാൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സി.കെ വർഗീസ്, എ.സുഭാഷ്, തമ്പി പുന്നയ്ക്കൽ, എം.എൻ മോഹനൻ, എം.വി ഹരിലാൽ, എം.കെ സജീവൻ, പോൾ ടി. വർഗീസ്, എന്നിവർ സംസാരിച്ചു.